പുതുപ്പള്ളി: എസ്.എസ്.എൽ.സി, പ്ലസ്ടു ക്ലാസുകളിൽ ഉന്നതവിജയം നേടിയ പുതുപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ കുട്ടികൾക്കും ബാങ്കിന്റെ വനിതാ സ്വയംസഹായ സംഘത്തിൽപ്പെട്ട അംഗങ്ങളുടെ കുട്ടികൾക്കും എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും ഒന്നും രണ്ടും സ്ഥാനത്തിന് ക്യാഷ് അവാർഡും സമ്മാനവും നൽകും. അപേക്ഷയും മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും ഫോൺ നമ്പറും ഉൾപ്പെടെ 27ന് വൈകുന്നേരം 5ന് മുൻപായി ബാങ്ക് ഹെഡ് ഓഫീസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.