പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിനിൽ ചിങ്ങം ഒന്ന് പതാകദിനം ആഘോഷിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം രാമപുരം സി.റ്റി രാജൻ പതാക ഉയർത്തി. വനിതാസംഘം ചെയർപേഴ്‌സൺ മിനർവ മോഹൻ, യൂത്ത്മൂവ്‌മെന്റ് ചെയർമാൻ അനീഷ് ഇരട്ടയാനി, വനിതാസംഘം യൂത്ത്മൂവ്‌മെന്റ് കമ്മിറ്റിയംഗങ്ങളായ കെ.ആർ സൂരജ്, അനീഷ് കോലത്ത്, സുമോദ് വളയത്തിൽ, രാജി ജിജിരാജ്, ലിജി ശ്യാം തുടങ്ങിയവർ എന്നിവർ പങ്കെടുത്തു.