ചെമ്പ് : ഗ്രാമപഞ്ചായത്തിന്റെയും സാമൂഹ്യ സംഘടനകളുടെയും നേതൃത്വത്തിൽ രൂപീകരിക്കുന്ന ചെമ്പിലരയൻ ബോട്ട് ക്ലബിന്റെ അംഗത്വ വിതരണ ഉദ്ഘാടനം ചെമ്പ് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സി.കെ.ആശ എം.എൽ.എ ചെമ്പിലരയൻ കുടുംബാംഗം അജിത് കുമാർതൈലം പറമ്പിലിന് ആദ്യ മെബർഷിപ്പ് നൽകി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുകന്യ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജലോത്സവ കമ്മി​റ്റി ചെയർമാൻ എസ്.ഡി സുരേഷ് ബാബു സ്വാഗതം പറഞ്ഞു. ജനറൽ കൺവീനർ കെ.കെ.രമേശൻ മുഖ്യപ്രസംഗം നടത്തി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി.എസ്.പുഷ്പമണി, എം.കെ ശീമോൻ, ആശ ബാബു, കെ.വി.പ്രകാശൻ, രാഗിണി ഗോപി, പി.എ.രാജപ്പൻ, പി.കെ.വേണുഗോപാൽ, ജലീൽ,തുടങ്ങിയവർ പ്രസംഗിച്ചു.