constru

കോട്ടയം . കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ സെസ്സ് കുടിശിക പിരിച്ചെടുക്കുന്നതിനായി ജില്ലാ ലേബർ ഓഫീസിൽ നടത്തി വരുന്ന അദാലത്ത് 31 വരെ നടക്കും. പ്രളയത്തിൽ പൂർണമായും നശിച്ച കെട്ടിടങ്ങൾക്ക് റവന്യു അധികാരിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ സെസ്സ് പൂർണമായും ഒഴിവാക്കും. മേഖലയിൽ നാശനഷ്ടം സംഭവിച്ചവയുടേത് തവണകളായി അടയ്ക്കാനും അനുമതി നൽകും. റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചിട്ടുള്ള കേസുകൾ പരിഗണിച്ചു കക്ഷികൾ ഹാജരായാൽ ഒറ്റത്തവണ തീർപ്പാക്കാനുള്ള അവസരമുണ്ട്. ഫോൺ . 85 47 65 52 85, 85 47 65 53 03 , 04 81 2 56 43 65.