വൈക്കം: കിഴക്കേനട ചീരംകുന്നുംപുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. യജ്ഞത്തിന്റെ ദീപപ്രകാശനം ചക്കുളത്തുകാവ് ദേവി ക്ഷേത്രത്തിലെ മുഖ്യകാര്യദർശി ചക്കുളത്തുകാവ് രാധാകൃഷ്ണൻ നമ്പൂതിരി നിർവ്വഹിച്ചു. യജ്ഞാചാര്യൻ ഡോ. പള്ളിക്കൽ സുനിൽ മാഹാത്മ്യപ്രഭാഷണം നടത്തി. ക്ഷേത്രം പ്രസിഡന്റ് ജയകുമാർ തെയ്യാനത്തുമഠം, വൈസ് പ്രസിഡന്റ് മാധവൻകുട്ടി കറുകയിൽ, സെക്രട്ടറി രാജേന്ദ്രദേവ് എന്നിവർ പങ്കെടുത്തു. എല്ലാ ദിവസവും രാവിലെ നിർമ്മാല്യ ദർശനം,അഭിഷേകം, പാരായണം, ഗണപതിഹോമം ,ഉഷപൂജ ,വൈകിട്ട് ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും. 18ന് അഷ്ടമിരോഹിണി ഉത്സവം ആഘോഷിക്കും .രാവിലെ 10ന് ശ്രീകൃഷ്ണാവതാരം , 11.30ന് കുട്ടികൾക്കായി ഉണ്ണിയൂട്ട് , 12.30ന് അന്നദാനം ,വൈകിട്ട് സംഗീതസദസ് ,അഷ്ടമിരോഹിണി പൂജ എന്നിവ പ്രധാന ചടങ്ങുകളാണ്.
19ന് വിദ്യാഗോപാല മന്ത്റാർച്ചന, മൃത്യുഞ്ജയഹവനം, 20ന് രാവിലെ 11 ന് രുക്മിണീ സ്വയംവര ഘോഷയാത്ര , വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ , 21ന് രാവിലെ 10ന് നവഗ്രഹപൂജ , 22ന് കൽക്കി അവതാരം, സ്വർഗ്ഗാരോഹണം, ഉച്ചയ്ക്ക് മഹാപ്രസാദമൂട്ടും നടത്തും.