
കോട്ടയം . സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന ഓണക്കിറ്റ് തയ്യാറാക്കൽ വിതരണ പ്രവൃത്തികൾ മന്ത്രി വി എൻ വാസവൻ വിലയിരുത്തി. പാലാ, വൈക്കം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, തൊടുപുഴ ഡിപ്പോകൾക്കു കീഴിലുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റുകളോടും ചില്ലറ വിൽപ്പനകേന്ദ്രങ്ങളോടും ചേർന്നുള്ള കേന്ദ്രങ്ങളിലാണ് ഓണക്കിറ്റുകൾ തയാറാക്കുന്നത്. കിറ്റ് വിതരണം 22 ന് ആരംഭിക്കും. 22 മുതൽ 24 വരെ എ എ വൈ (മഞ്ഞ കാർഡ്), 25 മുതൽ 27 വരെ മുൻഗണന വിഭാഗം (പിങ്ക് കാർഡ്), 29 മുതൽ 31 വരെ പൊതുവിഭാഗം സബ്‌സിഡി (നീല കാർഡ്), സെപ്തംബർ 1 മുതൽ 3 വരെ പൊതുവിഭാഗം (വെള്ള കാർഡ്), നാല്, അഞ്ച് തീയതികളിൽ മറ്റുള്ളവർക്കും കിറ്റ് വിതരണം ചെയ്യും.