വൈക്കം: പി.കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ റെഡ് ഫ്ലാഗ് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5.30ന് ബോട്ട് ജട്ടി മൈതാനിയിൽ അനുസ്മരണ സമ്മേളനം നടത്തും. സംസ്ഥാന സെക്രട്ടറി പി.സി.ഉണ്ണിച്ചെക്കൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മറ്റിയംഗം ചാൾസ് ജോർജ്ജ്, എം.കെ.ദിലീപ് തുടങ്ങിയവർ പ്രസംഗിക്കും.