ചങ്ങനാശേരി: തുരുത്തി ദിശ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കാർഷിക സെമിനാർ നടത്തി. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്ര ശാസ്ത്രജ്ഞ പ്രൊഫ. നിമ്മി ജോസഫ് ക്ലാസ് നയിച്ചു. കാർഷിക സെമിനാർ പ്രസിഡന്റ് പ്രിൻസ് ജോസഫ് അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സെമിനാറിൽ വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല തോമസ്, വാർഡ് മെമ്പർ ശശികുമാർ തത്തനപ്പള്ളി, സഹകരണ ബാങ്ക് പ്രസിഡന്റ് ബിജോയ് പ്ലാത്താനം തുടങ്ങിയവർ പങ്കെടുത്തു. ദിശ തിരഞ്ഞെടുത്ത മികച്ച യുവകർഷകനുള്ള അവാർഡ് ടോജോ വാണിയപ്പുരയ്ക്കലിന് സമ്മാനിച്ചു. സർക്കാരിന്റെ കാർഷിക ഇൻഷുറൻസ് പദ്ധതിയിൽ സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പയിനിന്റെ ഉദ്ഘാടനവും, സൗജന്യ പച്ചക്കറിവിത്ത് വിതരണവും ചടങ്ങിൽ നടന്നു.