കോട്ടയം: കാസർകോട് നടന്ന കേന്ദ്രീയ വിദ്യാലയ റീജിയണൽ ഹാൻഡ്‌ബോൾ ചാംപ്യൻഷിപ്പിൽ അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിലും ആൺകുട്ടികളുടെ അണ്ടർ 14 വിഭാഗത്തിലും ഒന്നാം സ്ഥാനവും ആൺകുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ മൂന്നാം സ്ഥാനവും കോട്ടയം റബർ ബോർഡ് കേന്ദ്രീയ വിദ്യാലയം നേടി. കോച്ച് ജോജിമോൻ ദേവസ്യയുടെ പരിശീലനത്തിലാണ് കുട്ടികൾ മത്സരത്തിനിറങ്ങിയത്. ഒക്ടോബറിൽ ഡെറാഡൂണിൽ നടക്കുന്ന ദേശീയ തല ഹാൻഡ് ബോൾ മത്സരത്തിലേക്ക് കോട്ടയം കേന്ദ്രീയ വിദ്യാലയത്തിലെ 23 വിദ്യാർത്ഥികൾ യോഗ്യത നേടി.