coorporative

കോട്ടയം. സഹകരണ മേഖലയെ അഴിമതി മുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോ ഓപ്പറേ​റ്റീവ് എംപ്ലോയീസ് കൗൺസിൽ ജില്ലാ കമ്മി​റ്റി സഹകരണ സംരക്ഷണ സദസ് സംഘടിപ്പിക്കും. ശനിയാഴ്ച വൈകീട്ട് കോട്ടയം പഴയ പൊലീസ് സ്​റ്റേഷൻ മൈതാനത്തിന് സമീപം ചേരുന്ന സദസ് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മി​റ്റി യോഗത്തിൽ പ്രസിഡന്റ് അബ്ദുൾ ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജി. ജയൻ, ജില്ലാ സെക്രട്ടറി ആർ.ബിജു, മനു സിദ്ധാർത്ഥൻ, ബിജു കൊടൂർ, വാസന പ്രസന്നൻ, എം.എസ്.അശോക് കുമാർ, ദീപു ജേക്കബ് എന്നിവർ പ്രസംഗിച്ചു.