albin

കോട്ടയം. വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ ബിയർകുപ്പിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. മല്ലപ്പള്ളി ആനിക്കാട് രണ്ടുപറയിൽ വീട്ടിൽ പ്രിൻസ് എന്ന് വിളിക്കുന്ന ആൽബിനെയാണ് (21) കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. കറുകച്ചാൽ ജംഗ്ഷന് സമീപമുള്ള ബാറിൽ ജോബിൻ മാത്യു എന്നയാളെയാണ് കൊല്ലാൻ ശ്രമിച്ചത്. ഇരുവരും ബാറിൽ വച്ച് വാക്കു തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ആൽബിൻ ബിയർ കുപ്പി വച്ച് ജോബിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. പ്രതിക്കെതിരെ മണിമല, നെടുമുടി, പുളിങ്കുന്ന്, കീഴ്‌വായ്പൂർ, കറുകച്ചാൽ എന്നീ സ്റ്റേഷനുകളിൽ വധശ്രമം, തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവം, കഞ്ചാവ് ഉപയോഗം തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്.