കുറവിലങ്ങാട്: നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമായ കാളികാവ് വി.കെ മാധവൻ സ്മാരക കുടിവെള്ള പദ്ധതിയുടെ 18മത് വാർഷിക പൊതുയോഗം 21ന് നടക്കുമെന്ന് പ്രസിഡന്റ് പി.ഡി പുഷ്പാംഗദൻ, സെക്രട്ടറി എം.എൻ രമേശൻ എന്നിവർ അറിയിച്ചു. കുറവിലങ്ങാട് പഞ്ചായത്തിലെ എട്ടാം വാർഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പദ്ധതിയിൽ 7,9 വാർഡുകളിലെ നൂറുകണക്കിന് കുടുംബങ്ങളും അംഗങ്ങളാണ്. കനത്ത വേനലിലും എല്ലാ കുടുംബങ്ങൾക്കും വെള്ളം നൽകുന്ന പഞ്ചായത്തിലെ മാതൃക ജലവിതരണ സമിതിയുടെ തുടർച്ചയായി പതിനെട്ടു വർഷം പ്രസിഡന്റ്, സെക്രട്ടറി സ്ഥാനം വഹിക്കുന്നത് പി. ഡി. പുഷ്പാംഗദനും എം എൻ രമേശനുമാണ്. 21ന് രാവിലെ പത്തിന് പറച്ചാലിൽ അങ്കണവാടിയിൽ നടക്കുന്ന വാർഷിക പൊതുയോഗം കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം ചെയ്യും. വാർഷിക റിപ്പോർട്ടും കണക്കും
ജലവിതരണ സമിതി സെക്രട്ടറി എം എൻ രമേശൻ അവതരിപ്പിക്കും. പ്രൊ കെ. എസ്.ജയചന്ദ്രൻ സ്‌കോളർഷിപ്പ് വിതരണം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലതിക സാജു, രമ രാജു എന്നിവർ ചടങ്ങിൽ പ്രസംഗിക്കും. ജലവിതരണ സമിതി വൈസ് പ്രസിഡന്റ് പി.ജി പുരഷോത്തമൻ സ്വാഗതവും കമ്മറ്റി മെമ്പർ ടി ജി സരേഷ് നന്ദിയും പറയും