
കോട്ടയം. 'ശുചിത്വം സഹകരണം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിച്ചു.
ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. സഹകരണ സംഘം രജിസ്ട്രാർ അലക്സ് വർഗീസ് പരിശീലന കൈപുസ്തകം പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ് ശരത്, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ എൻ.വിജയകുമാർ, ഓഡിറ്റ് ജോയിന്റ് ഡയറക്ടർ എസ്. ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.