മണർകാട് : നാട്ടുക്യഷി കർഷക കൂട്ടായ്മയും ലയൺസ് ക്ലബും സംയുക്തമായി കർഷക ദിനം ആഘോഷിച്ചു. ലയൺസ് ക്ലബ് ഹാളിൽ ചേർന്ന ആ​ഘോഷം ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. കർഷക കൂട്ടായ്മ രക്ഷാധികാരി അഡ്വ. ഫിൽസൺ മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. ലയൻസ് ക്ലബ് പ്രസിഡന്റ് സജീവ്. പി. കുര്യൻ കർഷക ദിന സന്ദേശം നൽകി. സഖറിയ കുര്യൻ, ബിനോദ് മാത്യു, വി.എം. ഇട്ടി, വിനോദ് മഞ്ഞാമറ്റം തുടങ്ങിയവർ പ്രസംഗിച്ചു. കർഷകർക്ക് ഓണക്കോടിയും ഉപഹാരങ്ങളും നൽകി ആദരിച്ചു. ജില്ലയിലെ ഏറ്റവും മുതിർന്ന കർഷകനായ 87 വയസുളള ഡേവിഡ് മാത്യുവുമായുളള കർഷകരുടെ സംവാദവും ശ്രദ്ധേയമായി.