എലിക്കുളം: പഞ്ചായത്തിൽ 2022,23 വാർഷിക പദ്ധതിയിൽ വ്യക്തിഗത, ഗ്രൂപ്പുതല ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തിദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, വെറ്ററിനറി ഡിസ്‌പെൻസറി, അങ്കണവാടികൾ എന്നിവിടങ്ങളിൽ അപേക്ഷാഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 24നകം പഞ്ചായത്ത് ഓഫീസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.