പൊൻകുന്നം: തിരുവാറന്മുളയപ്പന്റെ ജന്മാഷ്ടമി ഉത്സവത്തിന് പാർത്ഥസാരഥിയുടെ തിടമ്പേറ്റിയത് ചിറക്കടവ് തിരുനീലകണ്ഠൻ. പ്രഭാതശ്രീബലിയിൽ എഴുന്നള്ളത്തിൽ പങ്കെടുത്തത് തിരുനീലകണ്ഠനാണ്. ചിറക്കടവ് മഹദേവക്ഷേത്രത്തിലെ ആന രണ്ടുവർഷത്തോളമായി എഴുന്നള്ളത്തുകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. നീര് ഭേദമായതിന് ശേഷം അടുത്തിടെയാണ് എഴുന്നള്ളത്തുകളിൽ പങ്കെടുത്തു തുടങ്ങിയത്.