ചിങ്ങവനം:കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവ് തിരികെ കയറാനാവാതെ കിണറ്റിൽ അകപ്പെട്ടതിനെ തുടർന്ന് അഗ്നിശമന സേനയെത്തി രക്ഷപ്പെടുത്തി. പനച്ചിക്കാട്, കളപ്പുരയ്ക്കൽ ഫിലിപ്പ് മാത്യുവിന്റെ കിണർ തേകാനിറങ്ങിയ വായ്പ്പൂര് സ്വദേശി കുളയാംകുഴി തടത്തിൽ അനീഷ് (35) ആണ് കിണറ്റിൽ അകപ്പെട്ടത്. ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. തുടർന്ന്, വീട്ടുകാർ കോട്ടയം അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. സേനാംഗങ്ങളെത്തി 50 അടി താഴ്ചയുള്ള കിണറ്റിൽ നിന്നും വലയും, കയറും ഉപയോഗിച്ച് കരയ്‌ക്കെത്തിക്കുകയായിരുന്നു.