
കട്ടപ്പന. ഉത്പാദന ചെലവ് ഇരട്ടിയായതോടെ ഹൈറേഞ്ചിലെ ഗ്രാമ്പു കർഷകർ കൃഷി ഉപേക്ഷിക്കാൻ തുടങ്ങുന്നു. കൊവിഡ് തരംഗവും ഇതിന് ശേഷം വന്ന അടച്ചിടലും ഗ്രാമ്പുവിന്റെ വില ഇടിച്ചിരുന്നു. മെച്ചപ്പെട്ട വിലയിൽ നിന്ന് 450 രൂപയിലേക്കാണ് അന്ന് വില കൂപ്പുകുത്തിയത്. ഈ വർഷം ആദ്യം വില 750 വരെ എത്തിയിരുന്നെങ്കിലും തൊഴിലാളികളുടെ അടക്കം കൂലി ഇതിനോടകം വർദ്ധിച്ചതാണ് ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി. 400 രൂപയിൽ നിന്ന് 600 രൂപയിലേക്കാണ് കൂലി ഉയർന്നത്. വളംവില രണ്ടിരട്ടിയോളം വർദ്ധിച്ചത് കാരണം കൃഷി മുന്നോട്ട് കൊണ്ട് പോകണോയെന്ന ആശയക്കുഴപ്പവും ഇപ്പോൾ കർഷകർക്കിടയിൽ ഉണ്ട്.