വൈക്കം : അഷ്ടമി രോഹിണി മഹോത്സവത്തോടനുബന്ധിച്ച് മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നിന്ന് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് നടന്ന പാൽക്കുടം ഏഴുന്നള്ളിപ്പ് ഭക്തിനിർഭരം. താളവാദ്യ വിദ്വാൻ പുതുശ്ശേരി രാജേഷ് കുറുപ്പിന്റെ നേതൃത്വത്തിൽ എത്തിയ പാൽകുടം ഘോഷയാത്രയെ മേൽശാന്തി എ.വി.ഗോവിന്ദൻ നമ്പൂതിരിയുടെയും , ക്ഷേത്രം കാര്യദർശി എ.ജി.വാസുദേവൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഉണ്ണികൃഷ്ണൻ ചോറ്റാനിക്കര, വാസുദേവൻ എമ്പ്രാന്തിരി , ശ്രീജിത്ത് നമ്പൂതിരി , ബാലചന്ദ്രൻ നമ്പൂതിരി , നാരായണൻ നമ്പൂതിരി എന്നിവർ സഹകാർമ്മികരായി. ഭഗവാന് പാൽ അഭിഷേകം നടത്തിയ ശേഷം വെൺമണി പരമേശ്വരൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. വൈകിട്ട് ദേശതാലപ്പൊലി , ദീപക്കാഴ്ച എന്നിവയും നടന്നു. കോയമ്പത്തൂർ കോവൈ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ദശാവതാര നൃത്താവിഷ്‌ക്കാരവും നടത്തി.