വൈക്കം : ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി നിർവ്വഹിച്ചു. മേൽശാന്തി കൃഷ്ണൻ മൂത്തത് യജ്ഞവേദിയിൽ വിഗ്രഹ പ്രതിഷ്ഠ നടത്തി. യജ്ഞാചാര്യൻ ചേപ്പാട് ഹരിശങ്കർ ഭാഗവതമാഹാത്മ്യ പ്രഭാഷണം നടത്തി. എല്ലാ ദിവസവും രാവിലെ ഗണപതി ഹോമം , പാരായണം , ഉച്ചയ്ക്ക് അന്നദാനം ,വൈകിട്ട് ഭജന ,പാരായണം എന്നിവയും നടത്തും. ഇന്ന് രാവിലെ 11 ന് ഉണ്ണിയൂട്ട് , 22 ന് രാവിലെ 11 ന് രുക്മിണി സ്വയംവര ഘോഷയാത്ര, വൈകിട്ട് 5.30 ന് സർവൈശ്വര്യ പൂജ, ലക്ഷ്മി നാരായണ പൂജ. 24 ന് ഉച്ചയ്ക്ക് 12 ന് ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കുളത്തിൽ നടക്കുന്ന അവഭൃഥസ്‌നാന ചടങ്ങോടെ സപ്താഹം സമാപിക്കും. ദീപപ്രകാശന ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് ശശിധരൻ പുഷ്പമംഗലം, സെക്രട്ടറി രാകേഷ്.റ്റി.നായർ, ജോയിന്റ് സെക്രട്ടറി ശ്രീകാന്ത് , എം.ഹരിഹരൻ, അനൂപ്, വിജയൻ എന്നിവർ നേതൃത്വം നൽകി.