പാലാ : പതിവുള്ള വെള്ളിയാഴ്ച പരേഡിന് പകരം ഇന്നലെ കോട്ടയം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് എസ്.പി നിർദ്ദേശിച്ചത് നടത്ത വ്യായാമം.
പാലാ സ്റ്റേഷനിൽ നിന്നാരംഭിച്ച നടത്തത്തിന് സി.ഐ കെ.പി. ടോംസൺ, എസ്.ഐമാരായ എം. ഡി. അഭിലാഷ്, ഷാജി സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി. മഫ്ത്തിയിലായിരുന്നു നടപ്പ് വ്യായാമം. കൊട്ടാരമറ്റം വരെയും തിരികെയും നടന്ന് വ്യായാമം അവസാനിപ്പിച്ചു.