nari

കൊഴുവനാല്‍. ഗ്രാമപഞ്ചായത്തിലെ തോക്കാട് ഭാഗത്തു നിന്ന് വനംവകുപ്പും പൊലീസും ചേര്‍ന്ന് നരിക്കൂട്ടത്തെ പിടികൂടി. തോക്കാട് മുള്ളാന്‍കുഴി അനിലിന്റെ വീടിനു സമീപം നരിക്കൂട്ടം നിത്യേന സഞ്ചരിക്കുന്ന കാര്യം നാട്ടുകാര്‍ കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ രാജ്, മെമ്പര്‍മാരായ ഗോപി കെ, പി.സി. ജോസഫ് എന്നിവരെ അറിയിച്ചിരുന്നു. പഞ്ചായത്ത് അധികൃതര്‍ ഫോറസ്റ്റ് അധികാരികൾക്കും പാലാ സി.ഐ. ടോംസണും വിവരം കൈമാറി. തുടര്‍ന്ന് പൊലീസ്- വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായോടെ പിന്നാലേ ഓടി പിടികൂടുകയായിരുന്നു. പ്രത്യേകം കൂട്ടില്‍ സൂക്ഷിച്ചിരിക്കുന്ന നരികളെ ഇന്ന് പമ്പ വനത്തില്‍ തുറന്നുവിടുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.