
മുണ്ടക്കയം. കാരുണ്യസ്പർശം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 10 ഗുണഭോക്താക്കളുടെ വീടുകളിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ആദ്യഗഡു ധനസഹായം നൽകി. ഇനി 11 മാസം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 1000 രൂപ വീതം നൽകും. നിയോജക മണ്ഡലത്തിലെ കിടപ്പുരോഗികൾക്ക് പ്രതിമാസം 1000 രൂപ പ്രകാരം ഒരു വർഷത്തേക്ക് ധനസഹായം നൽകുന്ന പദ്ധതിയാണ് കാരുണ്യസ്പർശം. കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്‍റ് ചാർലി കോശി, സി.പി.എം ലോക്കൽ സെക്രട്ടറി റജീന റഫീഖ്, കേരള കോൺഗ്രസ് എം ജില്ല കമ്മിറ്റി അംഗങ്ങളായ ജോസ് നടുപറമ്പിൽ, തങ്കച്ചൻ കാരക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.