മുണ്ടക്കയം : കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ കൊക്കയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൽ
ദാനിയേൽ സ്ഥാനം രാജിവച്ചു. സി.പി.ഐ അംഗമായിരുന്ന ദാനിയേൽ ജൂലായ് 11 നാണ് പിടിയിലായത്. 23 ദിവസം ജയിൽ വാസം അനുഷ്ടിച്ച ശേഷം പുറത്തിറങ്ങിയ ഇദ്ദേഹത്തിനെതിരെ കോൺഗ്രസിലെ 5 അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. സി.പി.ഐയിൽ നിന്ന് ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. 13 അംഗങ്ങളുള്ള പഞ്ചായത്തിൽ 6 സി.പി.എം അംഗങ്ങൾ വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് സംബന്ധിച്ച് ആലോചന നടത്തുന്നതിനിടെയാണ് കോൺഗ്രസ് പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇത് സി.പി.എമ്മിനെ വെട്ടിലാക്കിയിരുന്നു. ഇതോടെയാണ് സി.പി.എം നേതൃത്വം ഇടപെട്ട് ദാനിയേലിനെ കൊണ്ട് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവപ്പിച്ചത്.