കോട്ടയം : തിരുനക്കര മഹാദേവക്ഷേത്രത്തിൽ ആനയൂട്ട് നാളെ നടക്കും. ക്ഷേത്ര തിരുമുറ്റത്ത് നാളെ രാവിലെ 8 മുതൽ ക്ഷേത്രോപദേശകസമിതിയുടെ ആഭിമുഖ്യത്തിലാണ് ആനയൂട്ട് നടക്കുക. മഹാദേവ​ന്റെ തിരുമുമ്പിൽ ക്ഷേത്രമൈതാനത്ത് വടക്ക് ഭാ​ഗത്ത് തെക്ക് വശം അഭിമുഖമായി ഒരു നിരയായി തിരുനക്കര ദേവസ്വം ആന ശിവനോടൊപ്പം കേരളത്തിലെ പ്രശസ്തരായ മുപ്പതോളം ആനകൾ പങ്കെടുക്കുന്ന ആനയൂട്ടിന് തന്ത്രി കണ്ഠര് മോഹനരര് മുഖ്യകാർമ്മികത്വം വഹിക്കും. ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. എൻ ആനന്തഗോപൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ കളക്ടർ പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്ക്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പി.എം തങ്കപ്പൻ, മനോജ് ചരളേൽ ‌തുടങ്ങിയവർ പങ്കെടുക്കും.