ഏറ്റുമാനൂർ : പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തിൽ ലക്ഷാർച്ചന നാളെ രാവിലെ 6.30 മുതൽ വൈകിട്ട് 7.30 വരെ നടക്കും. അഷ്ടദ്രവ്യ മഹാഗണപതിഹോമം, പ്രസാദമൂട്ട്, വിശേഷാൽ ദീപാരാധന എന്നിവയുമുണ്ട്. ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് മന നാരായണൻ നമ്പൂതിരി, മേൽശാന്തി മുട്ടത്തുമന മഹേഷ് ദാമോദരൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.