
അന്തിനാട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കൊല്ലപ്പള്ളി കടുതോടിൽ വീട്ടിൽ ബിജോയ് ചെറിയാനെ (46) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇയാൾ ഓടിച്ചിരുന്ന ഗ്യാസ് വണ്ടി കേടാവുകയും തുടർന്ന് തൊട്ടടുത്ത വീട്ടിൽ എത്തി കുടിവെള്ളം ചോദിക്കുകയും വീട്ടുകാർ വെള്ളമെടുക്കാനായി അകത്തേക്ക് പോയ സമയത്ത് സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ വീട്ടുകാർ പൊലീസിൽ അറിയിച്ചു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.