വൈക്കം : ശ്രീനാരായണ ഗുരുദേവന്റെ 168ാംമത് ജയന്തി ആഘോഷത്തിന്റെ മുന്നോടിയായി എസ്.എൻ.ഡി.പി യോഗം നടത്തുന്ന പതാക ദിനത്തിന്റെ ഭാഗമായി 130ാം നമ്പർ അക്കരപ്പാടം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു. ശാഖയുടെ കീഴിലുള്ള ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രാങ്കണത്തിലെ ഗുരുദേവ മന്ദിരത്തിനു മുന്നിൽ ശാഖാ പ്രസിഡന്റ് ജി.ജയൻ പതാക ഉയർത്തി. സെക്രട്ടറി എം.ആർ രതീഷ്, വൈസ് പ്രസിഡന്റ് സദാശിവൻ, യൂണിയൻ കമ്മിറ്റിയംഗം സുനിൽ കുമാർ ,കമ്മിറ്റിയംഗങ്ങളായ കെ.റ്റി ചന്ദ്രൻ ,വി.എം വിപിൻ, ടി.കെ ജയകുമാർ,എം. ആർ രഞ്ജിത്, കെ.പി ഷാജി, ഇ.ഡി പ്രേമാനന്ദൻ, പി.ഡി സരസൻ ,കെ.എസ് സനോജ്, വി.ആർ രതീഷ് ,ഷിബു , വനിതാ സംഘം പ്രസിഡന്റ് ഐഷ മോഹൻ,സെക്രട്ടറി അമ്പിളി ബേബി, കുടുംബ യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.