മുക്കൂട്ടുതറ: മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സപ്താഹയജ്ഞം 21ന് അവഭ്യഥ സ്‌നാനഘോഷയാത്രയോട് സമാപിക്കും. ഇന്ന് രാവിലെ 6ന് ഗണപതിഹോമം, അർച്ചനകൾ, വിഷ്ണുസഹസ്രനാമജപം, 6.45ന് ഗ്രന്ഥപൂജ, ഭാഗവതപാരായണം, 10ന് നവഗ്രഹപൂജ, ഇന്നും നാളെയും ഉച്ചയ്ക്ക് മഹാപ്രസാദമൂട്ട്. വൈകുന്നേരം 5.30ന് ലളിതസഹസ്രനാമാർച്ചന, 6ന് സമൂഹവിദ്യാഗോപാലമന്ത്രാർച്ചന, 7ന് ആചാര്യ പ്രഭാഷണം. 21ന് പതിവ് ചടങ്ങുകൾക്ക് പുറമേ രാവിലെ 8.30ന് ക്ഷേത്രസന്നിധിയിൽ വിഷ്ണുസഹ്രസനാമാർച്ചന, 10ന് ഭാഗവതസംഗ്രഹം, 11.30ന് ക്ഷേത്രക്കുളത്തിലേക്ക് അവഭ്യഥ സ്‌നാന ഘോഷയാത്ര, വിഷ്ണുപൂജ. തുടർന്ന് യജ്ഞാചാര്യനും യജ്ഞഹോതാക്കൾക്കുമുള്ള വസ്ത്രസമർപ്പണം മുട്ടപ്പള്ളി കാറ്റാടിക്കൽ പി.ആർ ശാന്തമ്മ നിർവഹിക്കും.