കോട്ടയം: രാജസ്ഥാനിൽ ദളിത് വിദ്യാർത്ഥിയെ ക്രൂരമായി കൊലപ്പെടുത്തിയ അദ്ധ്യാപകനെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ വേലൻ സൊസൈറ്റി (ബി.വി.എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ പ്രതിഷേധ ജ്വാല നടത്തി. സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് മയിലാട്ടുപാറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ആർ ശിവപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ ടി.എസ് രവികുമാർ, സി.കെ അജിത്ത്, നിഷാ സജികുമാർ, എൻ.സി മോഹനൻ, സി.കെ രവീന്ദ്രൻ, വിജയ് ബാലകൃഷ്ണൻ, സി.എസ് ശശീന്ദ്രൻ, എൻ രാധാകൃഷ്ണൻ, യൂത്ത് മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് ഡോ. അഖിൽ സുഭാഷ്, സെക്രട്ടറി ധനേഷ് കൃഷ്ണ, മഹിളാവിഭാഗം സംസ്ഥാന പ്രസിഡൻ്റ് തിലകം സത്യനേശൻ, പി.വി പ്രസന്നൻ, ശ്രീജിത്ത് എസ്, ഒമേഗ രാധാകൃഷ്ണൻ, പി കൃഷ്ണപ്രസാദ്, ഓമന സി.ബി എന്നിവർ പ്രസംഗിച്ചു.