രാമപുരം: മുന്‍ പ്രധാനമന്ത്രി അന്തരിച്ച രാജീവ് ഗാന്ധിയുടെ 78-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് രാമപുരത്ത് പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മോളി പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, ഡി.സി.സി. ജനറല്‍ സെക്രട്ടറി രാമപുരം സി.റ്റി. രാജന്‍, പഞ്ചായത്ത് സ്റ്റാന്‍സിംഗ് കമ്മറ്റി ചെയര്‍മാന്‍ മനോജ് ചീങ്കല്ലേല്‍, ലിജോ ഈപ്പന്‍, എ.ജെ. ദേവസ്യാ, ജോണ്‍സണ്‍ നെല്ലുവേലില്‍, രാജു പായിക്കാട്ട്, അനൂപ് ചാലില്‍, മാര്‍ട്ടിന്‍, സാബു മേലാട്ടുകുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.