പാലാ : ശബരിമലയില്‍ നിന്നെത്തിച്ച വലിയ മണി ഇനി പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്ര സന്നിധിയില്‍ മുഴങ്ങും. ഇന്നലെ രാവിലെ ഭക്തജനങ്ങള്‍ ചേര്‍ന്ന് താലപ്പൊലിയുടെ അകമ്പടിയോടെ വലിയ മണി എതിരേറ്റ് ക്ഷേത്ര ശ്രീകോവിലിന് മുന്നിലെത്തിച്ചു. തുടര്‍ന്ന് ക്ഷേത്രത്തില്‍ വിശേഷാല്‍ പുജകള്‍ നടത്തിയ ശേഷം മണി ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തില്‍ ഉയരത്തില്‍ സ്ഥാപിച്ചു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ് ബി. നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പയപ്പാര്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം.കെ ബാലകൃഷ്ണന്‍ നായര്‍, ഭാരവാഹികളായ പ്രദീപ് സുദര്‍ശന, കെ.പി. അനില്‍കുമാര്‍, എം.ആര്‍ അനില്‍കുമാര്‍, കലാസദന്‍ സി.ഡി നാരായണന്‍, എ.ജി പ്രസാദ് കുമാര്‍, മനോജ് ആപ്പിള്‍വില്ല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.