ചങ്ങനാശേരി: സി.എസ്.ഡി.എസ് ആസ്ഥാന മന്ദിരമായ അംബേദ്കർ ഭവന്റെ ഉദ്ഘാടനവും, അയ്യൻകാളിയുടെ 159-ാം ജന്മദിനാഘോഷത്തിനും ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 10ന് മല്ലപ്പള്ളി തീയാടിക്കൽ നിന്ന് അംബേദ്കർ അർദ്ധകായ പ്രതിമയുടെ ഘോഷയാത്ര ആരംഭിക്കും. 3.30ന് ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാൻഡിൽ പ്രതിമ ഘോഷയാത്രയ്ക്ക് താലൂക്ക് കമ്മിറ്റിയുടെ നേതൃത്യത്തിൽ സ്വീകരണം നല്കും. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് വി.ജി സാബു അദ്ധ്യക്ഷത വഹിക്കും. വിനു ബേബി, റ്റി.എ കിഷോർ, ബാബു സെബാസ്റ്റ്യൻ, ആഷ്‌ലി ബാബു, സതീഷൻ ഉണ്ണി, മായ അഗസ്റ്റ്യൻ, സാബു വർഗ്ഗീസ് എന്നിവർ പങ്കെടുക്കും. കുട്ടനാട് താലൂക്ക്, വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, ചങ്ങനാശേരി ടൗൺ എന്നിവിടങ്ങളിലെ കുടുംബയോഗ പ്രവർത്തകർ പങ്കെടുക്കുമെന്ന് താലൂക്ക് പ്രസിഡന്റ് അറിയിച്ചു.