ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡിപ്പാർട്ടുമെന്റ് ഓഫ് ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജിയുടെ നേതൃത്വത്തിൽ ഗർഭാശയ, അണ്ഡാശയ മുഴ രോഗ നിർണയവും സൗജന്യ ലാപ്രോസകോപ്പിക് മെഡിക്കൽ ക്യാമ്പും 22 മുതൽ 31 വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല തോമസ് ഉദ്ഘാടനം ചെയ്യും. ഡോ.മഞ്ജു എലിസബത്ത് സെബാസ്റ്റ്യൻ നേതൃത്വം നല്കും. ക്യാമ്പിൽ സൗജന്യ കൺസൾട്ടേഷനും ലാബ്, സ്‌കാനിംഗ്, എക്‌സറേ തുടങ്ങിയവയ്ക്ക് 25 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ശസ്ത്രക്രിയക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ടും നൽകും. ഗൈനക്കോളജി വിഭാഗത്തിൽ ഡോ. മരിയ ജോർജ്, ഡോ. റോസമ്മ ജോൺ എന്നിവരുടെ സേവനവും ലഭ്യമാണ്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന 30 പേർക്കാണ് ഓരോ ദിവസവും അവസരം ലഭിക്കുന്നതെന്ന് ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജെയിംസ് പി.കുന്നത്ത് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 8943353611, 8606998395, 0481 2722100.