കല്ലറ: കർഷകമോർച്ച വൈക്കം മണ്ഡലം കമ്മിറ്റിയും ബി.ജെ.പി കല്ലറ പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി ചിങ്ങം ഒന്നിന് കർഷകദിനാചരണം നടത്തി. കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എസ്.രതീഷ് ഉദ്ഘാടനം ചെയ്തു. വിവിധതലങ്ങളിൽ മികവ് തെളിയിച്ച കർഷകരേയും വിദ്യാർത്ഥി കർഷകയേയും പൊന്നാട അണിയിച്ച് ആദരിച്ചു. ഭാരതീയ ജനതാ പാർട്ടിയിലേക്ക് പുതുതായി എത്തിയവരെ അംഗത്വം നൽകി ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ് സ്വീകരിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി ഗൗതം കൃഷ്ണ, മണ്ഡലം സെക്രട്ടറി പി എൻ പ്രതാപൻ, ഒബിസി മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് അനിരുദ്ധൻ കെ,ബിജെപി പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദ് ശങ്കർ, ജനറൽ സെക്രട്ടറി പ്രതീഷ്‌കുമാർ, വൈസ് പ്രസിഡന്റ്മാരായ ജോയി കല്പകശ്ശേരി ബാലകൃഷ്ണൻനായർ, സെക്രട്ടറിമാരായ ഷാജി ഇ ടി, സജീവ് പി വി, സഭിലാഷ് വി.പി, സാബു നരിക്കുഴി തുടങ്ങിയവർ സംസാരിച്ചു.