കോട്ടയം: സംസ്ഥാന കൈത്തറി വികസന കോർപറേഷന്റെ ജില്ലാ ആശുപത്രിക്കു സമീപമുള്ള ഹാൻവീവ് ഷോറൂമിൽ ഓണത്തോടനുബന്ധിച്ചുള്ള റിബേറ്റ് വസ്ത്രമേള 'ഓണോത്സവം 2022' ആരംഭിച്ചു. സെപ്തംബർ ഏഴുവരെയാണ് മേള. എല്ലായിനം കൈത്തറി വസ്ത്രങ്ങൾക്കും 20 ശതമാനം ഗവ: റിബേറ്റിനു പുറമെ 10 ശതമാനം പ്രത്യേക വിലക്കുറവും ലഭിക്കും. സർക്കാർ ജീവനക്കാർക്ക് തവണ വ്യവസ്ഥയിലും വസ്ത്രങ്ങൾ വാങ്ങാനുള്ള സൗകര്യമുണ്ട്. 15000 രൂപയ്ക്കു മുകളിൽ വസ്ത്രങ്ങൾ വാങ്ങുന്നവർക്ക് കേരള സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറി സൗജന്യമായി നൽകും.