കോട്ടയം: ഇന്ത്യ മാർച്ച് ഫോർ സയൻസ് 2022​ന്റെ ഭാ​ഗമായി ഇന്ന് ഉച്ചകഴിഞ്ഞ് 2ന് സി.എം.എസ് കോളേജ് മുതൽ ​ഗാന്ധിസ്ക്വയർ വരെ സയൻസ് മാർച്ച് നടക്കും. കോളേജ് പ്രിൻസിപ്പൽ ഡോ.വർ​ഗീസ് സി. ജോഷ്വാ ഉദ്ഘാടനം ചെയ്യും. ഡോ. സി.എസ് മേനോൻ മാർച്ച് ഫ്ലാ​ഗ് ഓഫ് ചെയ്യും. ഡോ. എ.പി തോമസ് അദ്ധ്യക്ഷത വഹിക്കും. മാർച്ചിൽ ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും വിവിധ ശാസ്ത്ര സംഘടനാ പ്രവർത്തകരും പങ്കെടുക്കും. മാർച്ച് ​ഗാന്ധിസ്ക്വയറിൽ എത്തിച്ചേരുമ്പോൾ ശാസ്ത്ര മാജിക്ക് ഉണ്ടായിരിക്കും. ഇന്ത്യ മാർച്ച് ഫോർ സയൻസ് ജില്ലാ ഓർ​ഗനൈസിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.