ചങ്ങനാശേരി: കേന്ദ്ര ഊർജ്ജ രാസവളം വകുപ്പ് സഹമന്ത്രി ഭഗവന്ത് ഖുബ മാവേലിക്കര ലോകസഭ മണ്ഡലത്തിൽ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായി പായിപ്പാട് തൈയ്യാട് എസ്.സി കോളനി സന്ദർശിച്ചു. കോളനി നിവാസികളായ പ്രഭയോടും കുടുംബത്തോടും സാംബവ മഹാസഭ സെക്രട്ടറി ബാലചന്ദ്രനുമൊപ്പം ഭക്ഷണം കഴിച്ചു. ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ, മണ്ഡലം ഇൻചാർജ് അശോകൻ കുളനട, സംസ്ഥാന സമിതിയംഗം എം.ബി രാജഗോപാൽ, മധ്യമേഖല ഉപാദ്ധ്യക്ഷൻ എൻ.പി കൃഷ്ണകുമാർ, മണ്ഡലം പ്രസിഡന്റ് രതീഷ് ചെങ്കിലാത്ത്, എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.ആർ പ്രദീപ്,. ബിജു കുമാർ, ബി. കൃഷ്ണകുമാർ, കണ്ണൻ പായിപ്പാട്, ശ്രീജിത്ത് വാനാട്ട് എന്നിവർ നേതൃത്വം നൽകി.