എരുമേലി: എസ്.എൻ.ഡി.പി യോഗം 53-ാം നമ്പർ ശാഖയിൽ ഭരണസമിതി തിരഞ്ഞെടുപ്പും വാർഷിക പൊതുയോഗവും നടന്നു. വാർഷിക പൊതുയോഗം ശാഖാ പ്രസിഡന്റ് മാധവൻ എൻ.പി യുടെ അദ്ധ്യക്ഷതയിൽ യൂണിയൻ ചെയർമാൻ എം.ആർ ഉല്ലാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ എം.വി അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് ചെയർമാൻ കെ.ബി ഷാജി സംഘടനാസന്ദേശം നൽകി. യൂണിയൻ കൗൺസിൽ അംഗങ്ങളായ വിനോദ് ജി, സുജാത ഷാജി, ഷിൻ ശ്യാമളൻ, യൂത്ത്മൂവ്മെന്റ് ചെയർമാൻ ഉണ്ണികൃഷ്ണൻ എരുമേലി എന്നിവർ ആശംസകൾ അർപ്പിച്ചു. ശാഖാ സെക്രട്ടറി ഷിബു മുപ്പതിൽ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.നിയുക്ത ശാഖാ പ്രസിഡന്റ് രഘുവരൻ ളാഹയിൽ നന്ദി പറഞ്ഞു. രഘുവരൻ ളാഹയിൽ (പ്രസിഡന്റ്) ,ബിനു കൂവക്കാട്ട് (വൈസ് പ്രസിഡന്റ്), ഷിബു മുപ്പതിൽ (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.