വൈക്കം: പുത്തനങ്ങാടി ഫാമിലി അസോസിയേഷന്റെ 75ാമത് വാർഷിക സമ്മേളനം വൈക്കം ഫൊറോന പള്ളി വികാരി ഫാ.ജോസഫ് തെക്കിനേൻ ഉദ്ഘാടനം ചെയ്തു. ഫാമിലി അസോസിയേഷൻ പ്രസിഡന്റ് സേവ്യർ ജോൺ വെളുത്തേടത്ത് അദ്ധ്യക്ഷത വഹിച്ചു. ഫാ.ജേക്കബ് മഞ്ഞളി, ഫാ. വർഗീസ് ജോൺ വെളുത്തേടത്ത്, ഫാ.ആന്റണി നടുവത്തുശ്ശേരി, ഫാ. ജോസഫ് മണിപ്പാടം, സിസ്റ്റ. സോഫി ഐസക് മണ്ണത്താനത്ത്, ജോണി പടിഞ്ഞാറേക്കുറ്റ്, ജോളിച്ചൻ മണ്ണത്താനത്ത്, സോണി ഐസക് കടനപ്പനാരിൽ, സെക്രട്ടറി റെജി തെക്കേവീട്ടിൽ എന്നിവർ പ്രസംഗിച്ചു. 80 വയസ് പിന്നിട്ടവരെ ചടങ്ങിൽ ആദരിച്ചു.