വൈക്കം: സോഷ്യൽ ജസ്റ്റിസ് ഫോറം വൈക്കം ആശ്രമം എൽ പി സ്‌കൂൾ ഹാളിൽ സംഘടിപ്പിച്ച ഹൃദയപൂർവം അമ്മയ്‌ക്കൊപ്പം സ്‌നേഹക്കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് കെ.എം വർഗീസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം വി വി കനകാംബരൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ മുതിർന്ന അമ്മമാരെ ആദരിച്ചു. പ്രതിഭാസംഗമം മാധ്യമ പ്രവർത്തകൻ സണ്ണി ചെറിയാനും കുഞ്ഞിളംകൈയിൽ സമ്മാനം പരിപാടി സംസ്ഥാന ജോയിന്റ് സെക്രട്ടറി യു ഐസക്കും ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി വിനോദ് തൂമ്പുങ്കൽ അദ്ധ്യാപകരേയും സംസ്ഥാന കമ്മിറ്റി അംഗം ജോഷിബാ ജെയിംസ് മികച്ച പി റ്റി എ അംഗങ്ങളേയും ആദരിച്ചു. നിഷ ജനാർദ്ദനൻ,റ്റി വൈ ജോയി,സിന്ധു കെ എസ്.പി ആർ ബിജി,ഷാജി റ്റി കുരുവിള,രഞ്ജിനി ശ്രീകാന്ത്,സുനിൽ പിള്ളൈ,ധന്യ ഷിബു അഭിലാഷ് പി.എസ് തുടങ്ങിയവർ സംസാരിച്ചു.എൽ പി സ്‌കൂൾ ഹെഡ്മാസ്റ്റർ പി റ്റി ജിനീഷ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ഷീല ദിലീപ് നന്ദിയും പറഞ്ഞു.