hans

കോട്ടയം . ബേക്കറിയുടെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന ബേക്കറി ഉടമ പിടിയിൽ. കല്ലറ പുതിയ കല്ലുംകടയിൽ വീട്ടിൽ അഖിലിനെയണ് വൈക്കം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി എസ് സുജിത്തും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കല്ലറയിൽ പ്രവർത്തിക്കുന്ന അച്ചൂസ് ബേക്കറിയുടെ മറവിലായിരുന്നു വിപണനം. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും, അന്യസംസ്ഥാന തൊഴിലാളികൾക്കുമാണ് ഇവ വിറ്റിരുന്നത്. ഹാൻസ്, കൂൾ എന്നിവയുടെ വൻശേഖരവും പിടിച്ചെടുത്തു.ഒരു പായ്ക്കറ്റ് ഹാൻസിന് 80 രൂപ നിരക്കിലായിരുന്നു വില്പന. പ്രിവന്റീവ് ഓഫീസർമാരായ ഹരീഷ് ചന്ദ്രൻ, ജി രാജേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജോജോ, മഹാദേവൻ, അനൂപ് വിജയൻ, അജു ജോസഫ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിബി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.