hash

തലയോലപ്പറമ്പ് . ഹാഷിഷ് ഓയിലുമായി കുലശേഖരമംഗലം സുദർശനാലയത്തിൽ എസ്.രോഹിത് (24), കാസർകോട് നീലേശ്വരം വ്യൂവേഴ്സ് സ്ട്രീറ്റ് ശ്രീദേവി നിലയത്തിൽ പ്രത്യൂരാജ് (25) എന്നിവർ പൊലീസ് പിടിയിലായി. വെള്ളിയാഴ്ച വൈകിട്ട്​ മറവൻതുരുത്ത് ചുങ്കം ഭാഗത്ത് വാഹന പരിശോധന നടത്തിയപ്പോഴാണ് ബൈക്കിൽ എത്തിയ യുവാക്കളെ തലയോലപ്പറമ്പ് പൊലീസ്​ പിടികൂടിയത്. ഇവരിൽ നിന്ന് അഞ്ച് മില്ലിഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. മൂന്നാർ അഡ്വഞ്ചർ ടൂറിസം കേന്ദ്രത്തിലാണ് രോഹിത് ജോലിചെയ്യുന്നത്. പ്രത്യുരാജ് മംഗലാപുരത്തുനിന്ന് കൊണ്ടുവന്ന ഹാഷിഷ് ഓയിൽ രോഹിതിനെയും കൂട്ടി മൂന്നാറിലേക്കു കൊണ്ടുപോകാനായി ശ്രമിക്കുമ്പോഴാണ് ഇരുവരും പിടിയിലാകുന്നത്.