
ചങ്ങനാശേരി . എറണാകുളത്തു നിന്ന് വേളാങ്കണ്ണിയിലേക്ക് ആഴ്ചയിൽ ഒരു ദിവസം എന്ന തോതിൽ മൂന്ന് മാസം മുൻപ് ആരംഭിച്ച കോട്ടയം,കൊല്ലം, കൊട്ടാരക്കര ചെങ്കോട്ട വഴിയുള്ള വേളാങ്കണ്ണിക്കുള്ള പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ് തീർഥാടകരുടെയും യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് രണ്ട് ദിവസമാക്കിയതായി കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു. വേളാങ്കണ്ണി തിരുനാൾ അവസാനിക്കുന്ന മുറയ്ക്ക് വേളാങ്കണ്ണി സ്‌പെഷ്യൽ ട്രെയിൻ സ്ഥിരം സർവീസ് ആക്കി മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനവും നൽകി. ട്രെയിനിന് മാതാ എക്‌സ്പ്രസ് എന്ന് പേര് നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണി സ്‌പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്.