ഇറുമ്പയം: ഇറുമ്പയം കോൺഗ്രസ് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെറിറ്റ് അവാർഡ് വിതരണവും പൊതുസമ്മേളനവും നടന്നു. കെ.പി.സി.സി സെക്രട്ടറി പെരിയ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.സി ജോഷി അദ്ധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.പി.പി സിബിച്ചൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.കെ കുര്യാക്കോസ്, പി.എ തങ്കപ്പൻ, പി.എസ് ബാബു, സജി സദാനദൻ, പി.കെ രവി, സി.ജി ബിനു, ഷിജോ പി. തങ്കപ്പൻ, പി.ഒ പിറ്റർ, ബേബി നടുപ്പറമ്പ്, പി.എ രഞ്ജിത്, പി.കെ രാജൻ, എം.ഡി റോയി എന്നിവർ പങ്കെടുത്തു.