കുറവിലങ്ങാട്: നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമായ കാളികാവ് വിണകെ മാധവൻ സ്മാരക കുടിവെള്ള പദ്ധതിയുടെ 18മത് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം എൻ രമേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. സമിതി പ്രസിഡന്റ് പി. ഡി. പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രൊ കെ എസ് ജയചന്ദ്രൻ സ്‌കോളർഷിപ്പ് വിതരണം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ് യോഗത്തിൽ പ്രസംഗിച്ചു. ജലവിതരണ സമിതി വൈസ് പ്രസിഡന്റ് പി.ജി പുരുഷോത്തമൻ സ്വാഗതവും കമ്മറ്റി മെമ്പർ ടി. എൽ. തോമസ് നന്ദിയും പറഞ്ഞു. ഭരണസമിതി അംഗങ്ങളായി പി.ഡി. പുഷ്പാംഗദൻ (പ്രസിഡന്റ് )എം. എൻ. രമേശൻ (സെക്രട്ടറി ),പി.ജി പുരുഷോത്തമൻ (വൈസ് പ്രസിഡന്റ് ), കെ. ജി. ശ്രീനിവാസൻ (ജോ. സെക്രട്ടറി ), ടി. ജി. സുരേഷ് (ട്രഷറർ), ടി. എൻ. ശ്രീധരൻ, ടി. എൽ. തോമസ്, മനു. ഡി, ഗീത മോഹനൻ, എൻ. സി. സെബാസ്റ്റ്യൻ, സന്തോഷ് കുമാർ (കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.