വാഴൂർ: 'കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വാഴൂർ ബ്ലോക്ക് കൺവെൻഷൻ പ്രസിഡന്റ് ജോസഫ് മൈലാടി ഉദ്ഘാടനം ചെയ്തു.
പെൻഷൻ ഭവനിൽ നടന്ന കൺവൻഷനിൽ പ്രസിഡന്റ് പി. കെ. കുരുവിള അദ്ധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് പി. എം.ഐഷാ ബീവി, ജില്ലാ കമ്മിറ്റിഅംഗം ടി.പി. സുഗതൻപിള്ള, ബ്ലോക്ക് സെക്രട്ടറി എം.പ്രഭാകരൻ നായർ ,ജോയിന്റ് സെക്രട്ടറി എൻ.സമുവൽ സ്റ്റീഫൻ, സ്‌കാരികവേദി കൺവീനർ വി. പി. പുരുഷോത്തമൻ, വനിതാവേദി കൺവീനർ അമ്മിണി ജെയിംസ്, വൈസ് പ്രസിഡന്റ് ഹാജി കെ. എം. യൂസഫ് റാവുത്തർ,ജോയിന്റ് സെക്രട്ടറി എൻ. സമുവൽ സ്റ്റീഫൻ, എന്നിവർ സംസാരിച്ചു.