കോട്ടയം: ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി വൈവിദ്ധ്യമാർന്ന പരിപാടികളോട് ജില്ലയിൽ ആഘോഷിക്കും. ഒൻപത് മണ്ഡലങ്ങളിലെയും മുഴുവൻ യൂണിറ്റുകളിലും പതാകദിനമായ ചിങ്ങം 1 മുതൽ കന്നി 9 വരെയുള്ള ഗുരു അവതാര മാസ പാരായണ വേളയിൽ ഗുരുദേവന്റെ സമ്പൂർണകൃതികൾ, ഗുരുഭാഗവതം, ജീവചരിത്രം, ശ്രീനാരായണ ധർമ്മം എന്നിവയുടെ പാരായണം നടക്കും.
മഹാസമാധിദിനത്തിൽ 'വിശ്വശാന്തി ദിനമായി സമൂഹപ്രാർത്ഥന ശാന്തിയാത്ര, ഗുരുപൂജ, സമ്മേളനങ്ങൾ എന്നിവ നടക്കുുമെന്ന് ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ, വൈസ് പ്രസിഡന്റ് മോഹനകുമാർ , സെക്രട്ടറി വി.വി. ബിജു വാസ് എന്നിവർ അറിയിച്ചു.