ചങ്ങനാശേരി: താലൂക്ക് ഗവ.ജനറൽ ആശുപത്രിയിൽ രോഗികളെ എത്തിക്കുന്ന വാഹനങ്ങളിൽ നിന്നും ആശുപത്രി ഡവലപ്‌മെന്റ് കമ്മറ്റിയുടെ പേരിലുള്ള അനധികൃത പാർക്കിംഗ് ഫീസ് ഈടാക്കൽ നിർത്തലാക്കണമെന്ന് ആം ആദ്മി പാർട്ടി ചങ്ങനാശേരി ആന്റി കറപ്ഷൻ വിംഗ് ആവശ്യപ്പെട്ടു. ചങ്ങനാശേരി മുൻസിപ്പൽ ചെയർമാൻ, സെക്രട്ടറി എന്നിവർക്ക് ആം ആദ്മി പാർട്ടി നിയോജക മണ്ഡലം കൺവീനർ തോമസ് കെ. മാറാട്ടുകളം, ആന്റി കറപ്ഷൻ ചങ്ങനാശേരി കൺവീനർ ശശികുമാർ പാലക്കളം, ജോയിന്റ് സെക്രട്ടറി സേവ്യർ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകി.