മാടപ്പള്ളി: മാടപ്പള്ളി പഞ്ചായത്തിലെ മോസ്‌കോ, എൻ.ഇ.എസ് ബ്ലോക്ക്, വെങ്കോട്ട എന്നീ സ്ഥലങ്ങളിൽ എ.ടി.എം കൗണ്ടറുകൾ സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. പ്രദേശങ്ങളിലുള്ളവർക്ക് എ.ടി.എം സേവനങ്ങൾക്കായി തെങ്ങണ ജംഗ്ഷനിൽ എത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. തെങ്ങണ ജംഗ്ഷനിൽ വർദ്ധിച്ചു വരുന്ന ട്രാഫിക് തിരക്കുകളും, വാഹന തിരക്കും കണക്കിലെടുത്ത് ദേശീയ ബാങ്കിന്റെ ശാഖ എൻ.ഇ.എസ് ബ്ലോക്കിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് നിവേദനം നൽകുമെന്ന് മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ വി.വി വിനയകുമാർ അറിയിച്ചു.